ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കും; എൽഡിഎഫിനോട് സീറ്റ് ആവശ്യപ്പെടുമെന്ന് ഐഎൻഎൽ

devarkovil
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് ഐഎൻഎൽ. എൽഡിഎഫിനോട് സീറ്റ് ആവശ്യപ്പെടുമെന്ന് സംസ്ഥാന പ്രസിഡന്റ് അഹമ്മദ് ദേവർകോവിൽ പറഞ്ഞു. രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങുമായി ബന്ധപ്പെട്ട് കോൺഗ്രസ് സ്വീകരിക്കുന്നത് തെറ്റായ നയമാണ്. ജനുവരി 22ന് ഐഎൻഎൽ കോഴിക്കോട് സൗഹാർദ സംഗമം നടത്തും. പരിപാടി എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ ഉദ്ഘാടനം ചെയ്യും. വിവിധ മത സാമൂഹിക രാഷ്ട്രീയ സംഘടനാ പ്രതിനിധികൾ പരിപാടിയിൽ പങ്കെടുക്കുമെന്നും അഹമ്മദ് ദേവർകോവിൽ പറഞ്ഞു.
 

Share this story