തദ്ദേശ തെരഞ്ഞെടുപ്പിൽ പരാമവധി സീറ്റുകളിൽ മത്സരിക്കും; പ്രാദേശിക കൂട്ടുകെട്ടുകളുണ്ടാക്കുമെന്ന് അൻവർ

anwar

തദ്ദേശ തെരഞ്ഞെടുപ്പിൽ പരമാവധി സീറ്റുകളിൽ മത്സരിക്കുമെന്ന് പി വി അൻവർ. തൃണമൂൽ കോൺഗ്രസ് ചിഹ്നത്തിലാകും മത്സരിക്കുക. പ്രാദേശിക കൂട്ടുക്കെട്ടുകൾ ഉണ്ടാക്കുമെന്നും അൻവർ വ്യക്തമാക്കി. യുഡിഎഫ് അസോസിയേറ്റ് അംഗമായിരിക്കും. എന്നാൽ ഔദ്യോഗിക ചർച്ചകൾ ഉണ്ടായിട്ടില്ല. തദ്ദേശ തെരഞ്ഞെടുപ്പിൽ പ്രാദേശിക തലത്തിൽ ധാരണയുണ്ടാക്കും.

ഇതിനായി ജില്ലാ ഘടകങ്ങളെ ചുമതലപ്പെടുത്തിയെന്നും അൻവർ പറഞ്ഞു. ജനാധിപത്യ മതേതര കക്ഷികളുമായി കൂട്ടുചേരും. ഫാസിസ്റ്റ് കക്ഷികളുമായി ബന്ധമില്ല. യു ഡി എഫ് ഘടകകക്ഷിയാകുന്നതുമായി ബന്ധപ്പെട്ട് ഇപ്പോൾ ചർച്ച നടക്കുന്നില്ല. സിപിഎം സമുദായ സംഘടനകളുടെ മതേതര സ്വഭാവത്തെ ഹൈജാക്ക് ചെയ്യുന്നുവെന്നും അൻവർ ആരോപിച്ചു.

സമുദായ പ്രവർത്തകർ അവരറിയാതെ പോയി കുടുങ്ങുകയാണ്. ഇതിൽ ജാഗ്രത വേണം. ശബരിമല ആഗോള അയ്യപ്പ സംഗമത്തിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യമാണ്. മതം ജാതി എന്നിവ ദുരുപയോഗം ചെയ്ത് മൂന്നാമതും അധികാരത്തിൽ വരാനാണ് പിണറായി വിജയന്റെ ശ്രമമെന്നും അൻവർ ആരോപിച്ചു.

Tags

Share this story