കലാമണ്ഡലം ഗോപിയാശാന് പ്രയാസമുണ്ടായെങ്കിൽ മാനസപൂജ ചെയ്യും: സുരേഷ് ഗോപി

suresh

കലാമണ്ഡലം ഗോപിയാശാന് പ്രയാസമുണ്ടായെങ്കിൽ മാനസപൂജ ചെയ്യും: സുരേഷ് ഗോപി
കലാമണ്ഡലം ഗോപിയാശന്റെ മകന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കൂടുതൽ പ്രതികരണവുമായി തൃശ്ശൂരിലെ ബിജെപി സ്ഥാനാർഥി സുരേഷ് ഗോപി. പാർട്ടി ജില്ലാ അധ്യക്ഷനാണ് പ്രമുഖരുടെ പട്ടിക തയ്യാറാക്കുന്നത്. ഒരാളെയും ഗോപിയാശാനെ കാണുന്നതിനായി ചുമതല ഏൽപ്പിച്ചിട്ടില്ല. 

ഗോപിയാശാനെ ബന്ധപ്പെട്ടിട്ടില്ല. ഗോപിയാശന്റെ മകന്റെ പോസ്റ്റ് വായിച്ചിട്ടില്ല. മുമ്പ് പലതവണ ഗോപിയാശാനെ കണ്ടിട്ടുണ്ട്. അദ്ദേഹിന് മുണ്ടും നേര്യതും നൽകി വണങ്ങിയിട്ടുണ്ട്. അദ്ദേഹത്തിന്റെ വീട്ടിൽ പോയി ഭക്ഷണം കഴിച്ചിട്ടുണ്ട്. ഗോപിയാശാന്റെ ഡോക്യുമെന്ററി ഞാനാണ് പ്രകാശനം ചെയ്തത്. 

മകന്റെ പ്രതികരണം ഗോപിയാശാന്റെ മനസാണോ എന്നറിയില്ല. ഇനി ഗോപിയാശാൻ വേണ്ട എന്ന് പറഞ്ഞാൽ ഗുരുവായൂരപ്പന്റെ മുന്നിൽ മുണ്ടും നേര്യതും നൽകും. ഗോപിയാശാന് മനസ് കൊണ്ട് പൂജ അർപ്പിച്ച് അനുഗ്രഹം വാങ്ങും. ഗോപിയാശാന് പ്രയാസമുണ്ടെങ്കിൽ മാനസപൂജ ചെയ്യുമെന്നും സുരേഷ് ഗോപി പറഞ്ഞു.
 

Share this story