താമര വിരിയുമോ: തൃശ്ശൂരിൽ ഘട്ടംഘട്ടമായി ലീഡുയർത്തി സുരേഷ് ഗോപി

sureshgopi

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ കേരളത്തിൽ ബിജെപിക്ക് പ്രതീക്ഷ നൽകി തൃശ്ശൂരിലെ ഫലസൂചനകൾ. എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപി ഘട്ടംഘട്ടമായി ലീഡ് ഉയർത്തുകയാണ്. നിലവിൽ ഏഴായിരത്തിലധികം വോട്ടുകളുടെ ലീഡാണ് സുരേഷ് ഗോപിക്കുള്ളത്. 

സംസ്ഥാനത്തെ 20 മണ്ഡലങ്ങളിൽ 17 സീറ്റുകളിലും ലീഡ് ചെയ്യുന്നത് യുഡിഎഫ് ആണ്. രണ്ട് സീറ്റുകളിൽ മാത്രമാണ് എൽഡിഎഫിന് ലീഡ് ചെയ്യാനാകുന്നത്. ആറ്റിങ്ങൽ, ആലത്തൂർ മണ്ഡലങ്ങളിലാണ് എൽഡിഎഫ് ലീഡ് ചെയ്യുന്നത്. 

വടകരയിൽ ഷാഫി പറമ്പിൽ മുന്നിട്ട് നിൽക്കുകയാണ്. കൊല്ലത്ത് എൻകെ പ്രേമചന്ദ്രൻ പതിനായിരം വോട്ടുകൾക്ക് മുന്നിലാണ്. കോഴിക്കോട് എംകെ രാഘവന്റെ ലീഡും പതിനായിരം കടന്നു. എറണാകുളത്ത് ഹൈബി ഈഡന്റെ ലീഡ് 16000ത്തിലേറെയാണ്.
 

Share this story