പുനഃസംഘടന പൂർത്തിയാക്കാനായില്ലെങ്കിൽ കെപിസിസി പ്രസിഡന്റായി തുടരില്ല: കെ സുധാകരൻ

K Sudhakaran

പുനഃസംഘടന പൂർത്തിയാക്കാനായില്ലെങ്കിൽ കെപിസിസി പ്രസിഡന്റായി തുടരില്ലെന്ന് കെ സുധാകരൻ. വയനാട്ടിൽ ചേരുന്ന കെപിസിസി നേതൃയോഗത്തിലാണ് സുധാകരൻ നിലപാട് വ്യക്തമാക്കിയത്. പോഷക സംഘടനാ നേതാക്കളെ നിയമിക്കുന്നതുപോലും താൻ അറിയുന്നില്ലെന്ന് സുധാകരൻ പറഞ്ഞു. 

ചില നേതാക്കളുടെ നിസഹകരണം കാരണം പുനഃസംഘടന പൂർത്തിയാക്കാൻ സാധിച്ചില്ല. ഇത്തരത്തിൽ പുനഃസംഘടന പൂർത്തിയാക്കാൻ സാധിച്ചില്ലെങ്കിൽ കെപിസിസി പ്രസിഡന്റായി തുടരുന്നതിൽ അർഥമില്ല. എഐസിസി തീരുമാനങ്ങൾ കെപിസിസി അധ്യക്ഷനുമായി കൂടിയാലോചിക്കുന്നില്ല. മഹിളാ കോൺഗ്രസ് അധ്യക്ഷയെ തീരുമാനിച്ചത് പോലും അറിഞ്ഞില്ലെന്നും സുധാകരൻ പറഞ്ഞു.
 

Share this story