സഞ്ജു സാംസൺ ബിജെപി സ്ഥാനാർഥിയാകുമോ; പ്രതികരിച്ച് രാജീവ് ചന്ദ്രശേഖർ
ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസൺ കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയാകുമെന്ന വാർത്തകളോട് പ്രതികരിച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ. ഇത്തവണ സഞ്ജു ബിജെപിക്ക് വേണ്ടി മത്സരിക്കുമെന്ന് കേട്ടല്ലോ എന്ന ചോദ്യത്തിന് എന്നോട് ആരും ചോദിച്ചിട്ടില്ല, എനിക്കൊന്നും അറിയില്ല എന്നായിരുന്നു രാജീവ് ചന്ദ്രശേഖറിന്റെ മറുപടി
കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാർഥികളുടെ ആദ്യ പട്ടികയക്ക് ഈ മാസം അന്തിമ രൂപമാകും. 65-70 പേരാണ് ആദ്യ പട്ടികയിലുണ്ടാകുക. 30ന് മുമ്പ് ഇത് ഡൽഹിിയലേക്ക് അയക്കും. വികസനത്തിന്റെ രാഷ്ട്രീയമാണ് ബിജെപി മുന്നോട്ടുവെക്കുന്നതെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു
കേരളത്തിൽ സെലിബ്രിറ്റി സ്ഥാനാർഥികളെ ബിജെപി പരിഗണിക്കുമെന്ന റിപ്പോർട്ടുകൾക്കിടെയാണ് സഞ്ജുവിനെ മത്സരിപ്പിക്കുമെന്ന വാർത്തയും വന്നത്. എന്നാൽ രാജീവ് ചന്ദ്രശേഖർ ഇത് നിഷേധിക്കുകയായിരുന്നു.
