ഉണ്ണികൃഷ്ണൻ പോറ്റി പുറത്തിറങ്ങുമോ; കട്ടിളപ്പാളി കേസിൽ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

unnikrishnan potty

ശബരിമല കട്ടിളപ്പാളി കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ്യാപേക്ഷയിൽ കൊല്ലം വിജിലൻസ് കോടതി ഇന്ന് വാദം കേൾക്കും. 90 ദിവസ റിമാൻഡ് കാലാവധി പൂർത്തിയായതോടെയാണ് പോറ്റി സ്വാഭാവിക ജാമ്യം തേടുന്നത്. ആദ്യം അറസ്റ്റിലായ ദ്വാരപാലക കേസിൽ പോറ്റിക്ക് സ്വാഭാവിക ജാമ്യം ലഭിച്ചിരുന്നു. 

രണ്ടാമത്തെ കേസിലും ജാമ്യം ലഭിച്ചാൽ പോറ്റിക്ക് ജയിലിൽ നിന്ന് പുറത്തിറങ്ങാം. ഇതുവരെ മൂന്ന് പ്രതികൾക്കാണ് കേസിൽ ജാമ്യം ലഭിച്ചത്. മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ മുരാരി ബാബു, മുൻ എക്‌സിക്യൂട്ടീവ് ഓഫീസർ സുധീഷ് കുമാർ, എസ് ശ്രീകുമാർ എന്നിവരാണ് ജാമ്യം നേടി പുറത്തിറങ്ങിയത്. 

അതേസമയം ശബരിമല സ്വർണക്കൊള്ള കേസിൽ കൂടുതൽ പ്രതികളെ ചോദ്യം ചെയ്യാനാണ് ഇഡി തീരുമാനം. എസ് ശ്രീകുമാർ അടക്കമുള്ളവർക്ക് ഹാജരാകാൻ ഇഡി നോട്ടീസ് നൽകി. സ്വർണക്കൊള്ളക്ക് ഒപ്പം കള്ളപ്പണ ഇടപാടും നടന്നിട്ടുണ്ടെന്നാണ് ഇഡിയുടെ നിഗമനം.
 

Tags

Share this story