രാമക്ഷേത്രം സന്ദർശിക്കും; തന്റെ രാമനെ ബിജെപിക്ക് വിട്ടു കൊടുക്കില്ലെന്ന് ശശി തരൂർ

tharoor

കുട്ടിക്കാലം മുതൽ ശ്രീരാമനോട് പ്രാർഥിക്കുന്ന ഒരാളെന്ന നിലയിൽ തന്റെ ദൈവത്തെ ബിജെപിക്ക് വിട്ടുകൊടുക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് ശശി തരൂർ എംപി. ഏതെങ്കിലുമൊരു ദൈവത്തിന് മേൽ ബിജെപിക്ക് പ്രത്യേക അവകാശമുണ്ടെന്ന് താൻ കരുതുന്നില്ല. താൻ ക്ഷേത്രത്തിൽ പോകുന്നത് പ്രാർഥിക്കാനാണ്, രാഷ്ട്രീയത്തിനല്ല. അനുയോജ്യമായ സമയത്ത് താൻ അയോധ്യയിലെ രാമക്ഷേത്രം സന്ദർശിക്കും

ഭഗവാൻ രാമനെ കുറിച്ച് നെഗറ്റീവായി ഒന്നും കോൺഗ്രസ് പറഞ്ഞിട്ടില്ല. പുരോഹിതരല്ല, പ്രധാനമന്ത്രിയാണ് രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങ് നടത്തിയതെന്നും തരൂർ വിമർശിച്ചു. ബിജെപിക്ക് ഇപ്പോൾ തങ്ങൾ ഹിന്ദുവിരുദ്ധരാണ്. പെട്ടെന്നാണ് തങ്ങൾ അവർക്ക് ഹിന്ദു വിരുദ്ധരായത്. 80 ശതമാനം ഇന്ത്യക്കാരും ഹിന്ദുക്കളാണ്. അതുപോലെ 80 ശതമാനം കോൺഗ്രസുകാരും ഹിന്ദുക്കളാണെന്നും തരൂർ പറഞ്ഞു.
 

Share this story