തൃശ്ശൂരും തിരുവനന്തപുരത്തും വിജയിക്കും; 20 ശതമാനം വോട്ട് നേടുമെന്നും ബിജെപി വിലയിരുത്തൽ

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തൃശ്ശൂരിലും തിരുവനന്തപുരത്തും വിജയം ഉറപ്പെന്ന് ബിജെപിയുടെ വിലയിരുത്തൽ. ആറ്റിങ്ങലിലും പത്തനംതിട്ടയിലും അട്ടിമറി സംഭവിക്കാമെന്നും നേതൃത്വം വിലയിരുത്തുന്നു. ബൂത്തുതലത്തിൽ ലഭിച്ച കണക്കുകൾ വിലയിരുത്തിയാണ് സംസ്ഥാന നേതൃത്വം ഈ നിഗമനങ്ങളില് എത്തിയത്

കേരളത്തിൽ ഇത്തവണ ബിജെപി അക്കൗൗണ്ട് തുറക്കും. 20 ശതമാനം വോട്ട് നേടി വലിയ മുന്നേറ്റമുണ്ടാക്കുമെന്നും ബൂത്തുതല നേതൃത്വങ്ങൾ സംസ്ഥാന നേതൃത്വത്തിന് നൽകിയ കണക്കുകളിൽ പറയുന്നു. തിരുവനന്തപുരത്ത് 3,60,000 വോട്ട് നേടി രാജീവ് ചന്ദ്രശേഖർ വിജയിക്കും. രണ്ടാം സ്ഥാനത്ത് ശശി തരൂർ ആയിരിക്കുമെന്നും ബിജെപി കണക്കുകൂട്ടുന്നു

തൃശ്ശൂരിൽ നാല് ലക്ഷം വോട്ട് നേടി സുരേഷ് ഗോപി വിജയിക്കും. 3,80,000 വോട്ട് നേടി യുഡിഎഫ് രണ്ടാം സ്ഥാനത്ത് എത്തും. തൃശ്ശൂർ, മണലൂർ, ഇരിങ്ങാലക്കുട നിയമസഭാ മണ്ഡലങ്ങളിൽ ഒന്നാമതും നാട്ടികയിലും പുതുക്കാടും രണ്ടാം സ്ഥാനത്തും എത്തുമെന്ന് ബിജപിയുടെ കണക്കുകൾ പറയുന്നു.
 

Share this story