ത്രിപുരയിൽ ജയിച്ചാലും തോറ്റാലും കോൺഗ്രസുമായുള്ള സഖ്യ തീരുമാനം ശരിയാണ്: എം വി ഗോവിന്ദൻ

govindan

ത്രിപുരയിൽ തോറ്റാലും ജയിച്ചാലും കോൺഗ്രസുമായുണ്ടാക്കിയ സഖ്യതീരുമാനം ശരിയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ജനകീയപ്രതിരോധ യാത്രക്കിടെ പാലക്കാട് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപിയെ എതിർക്കാനാണ് ത്രിപുരയിൽ സഖ്യമുണ്ടാക്കിയത്. രാഷ്ട്രീയമായി അത് ശരിയായ തീരുമാനമാണെന്നും അദ്ദേഹം പറഞ്ഞു

എന്നാൽ കേരളത്തിൽ കോൺഗ്രസ്-ബിജെപി സഹകരണമുണ്ടായി. തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് പലയിടത്തും ബിജെപിക്ക് വലിയ തോതിൽ വോട്ട് കുറഞ്ഞു. ഈ വോട്ട് യുഡിഎഫിന് കിട്ടി. സിപിഎം തോൽവികൾ പരിശോധിക്കുമെന്നും എം വി ഗോവിന്ദൻ അറിയിച്ചു.
 

Share this story