എൽഡിഎഫിനൊപ്പം തന്നെ: പരാജയം നേരിട്ടാൽ മുന്നണി മാറുന്ന രീതിയില്ലെന്ന് ജോസ് കെ മാണി

രാജ്യസഭാ സീറ്റുമായി ബന്ധപ്പെട്ട് സിപിഎം നേതാക്കളുമായി ചർച്ച നടത്തിയെന്ന് കേരളാ കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി. സീറ്റ് വേണമെന്ന ആവശ്യം സിപിഎം നേതാക്കൾ കേട്ടു. എൽഡിഎഫിൽ ധാരണയുണ്ടാകുമെന്നും ജോസ് കെ മാണി പറഞ്ഞു

കേരളാ കോൺഗ്രസിനെ യുഡിഎഫിൽ നിന്നും പുറത്താക്കിയ ശേഷമെടുത്ത രാഷ്ട്രീയ തീരുമാനമാണ് എൽഡിഎഫിൽ ചേരുകയെന്നത്. അതിലൊരു മാറ്റവുമില്ല. ചില മാധ്യമ ഗോസിപ്പ് മാത്രമാണ്. ജയപരാജയങ്ങൾ വരും. അതനുസരിച്ച് മുന്നണി മാറാൻ കഴിയുമോയെന്നും ജോസ് കെ മാണി ചോദിച്ചു

ബിജെപി ഓഫർ വെച്ചതായൊന്നും അറിയില്ല. സിപിഎം നേതാക്കളോട് നമുക്ക് അർഹതപ്പെട്ട പല കാര്യങ്ങളും പറഞ്ഞിട്ടുണ്ട്. പരാജയം അംഗീകരിക്കുന്നു. മറ്റേതെങ്കിലും പദവി നൽകാമെന്ന് പറഞ്ഞിട്ടില്ല. അങ്ങനെയൊരു പരിപാടിക്കില്ലെന്നും ജോസ് കെ മാണി പറഞ്ഞു
 

Share this story