ഇന്ധനസെസ് പിൻവലിക്കുക, വിദ്യാർഥി യാത്രാനിരക്ക് കൂട്ടുക; സമരപ്രഖ്യാപനവുമായി സ്വകാര്യ ബസുടമകൾ
Sat, 11 Feb 2023

ഇന്ധന സെസ് പിൻവലിക്കുക, വിദ്യാർഥികളുടെ യാത്രാ നിരക്ക് വർധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് സ്വകാര്യ ബസ് ഓപറേറ്റേഴ്‌സ് അസോസിയേഷൻ. ആവശ്യങ്ങൾ നടപ്പാക്കിയില്ലെങ്കിൽ സമരം നടത്തുമെന്നും ബസുടമകൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഇന്ധന സെസ് പിൻവലിക്കണമെന്നതാണ് ബസുടമകളുടെ പ്രധാന ആവശ്യങ്ങളിലൊന്ന്. മാർച്ച് 31ന് മുമ്പ് വിദ്യാർഥികളുടെ യാത്രാനിരക്ക് വർധിപ്പിക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു
ഇല്ലെങ്കിൽ ഏപ്രിൽ ആദ്യവാരം മുതൽ സമരം നടത്തും. നിലവിൽ വിദ്യാർഥികളുടെ കുറഞ്ഞ യാത്രാനിരക്ക് ഒരു രൂപയാണ്. ഇത് അഞ്ച് രൂപയാക്കണമെന്നാണ് ആവശ്യം. റോഡ് നികുതി അടയ്ക്കാതെ ബസ് സർവീസ് നിർത്തിവെപ്പിക്കണമെന്നും ബസുടമകൾ ആവശ്യപ്പെടുന്നു. ഫെബ്രുവരി 28ന് എല്ലാ കലക്ടറേറ്റുകൾക്ക് മുന്നിൽ ധർണയും പ്രതിഷേധ പ്രകടനവും നടത്തും.