പാണക്കാട് കുടുംബം ഇല്ലാതെ ഒരു സമസ്തയുമില്ല; രൂക്ഷ പ്രതികരണവുമായി പിഎംഎ സലാം

PMA Salam

സമസ്ത-മുസ്ലിം ലീഗ് തർക്കത്തിൽ കൂടുതൽ രൂക്ഷമായ പ്രതികരണവുമായി ലീഗ് ജനറൽ സെക്രട്ടറി പിഎംഎ സലാം. പാണക്കാട് കുടുംബം ഇല്ലാതെ കേരളത്തിൽ ഒരു സമസ്തയുമില്ല. പാണക്കാട് കുടുംബത്തെ മാറ്റി നിർത്തി ഒരു സംഘടനയെ കുറിച്ചും കേരളീയ മുസ്ലിം സമൂഹം ചിന്തിക്കില്ലെന്നാണ് തെരഞ്ഞെടുപ്പ് തെളിയിക്കുന്നതെന്നും സലാം പറഞ്ഞു

ഉമർ ഫൈസി മുക്കത്തിനെതിരയും അദ്ദേഹം രൂക്ഷ വിമർശനം നടത്തി. എം വി ജയരാജൻ മുക്കത്തെ മുസ്ലിയാരുടെ വീട്ടിൽ വന്നു. നന്ദി പറയാൻ വന്നതാണെന്ന് മുസ്ലിയാർ പറഞ്ഞു. ജയരാജനെ സഹായിച്ചതിന് നന്ദി പറയാനാണ് അദ്ദേഹം വന്നത്. എന്നിട്ട് മുസ്ലിയാരുടെ സഹായത്തോടെ കണ്ണൂരിൽ എം വി ജയരാജൻ പരാജയപ്പെട്ടുവെന്ന് പിഎംഎ സലാം പരിഹസിച്ചു.

ലീഗിന്റെ സ്ഥാനാർത്ഥികളെ അദ്ദേഹം സഹായിക്കാതിരുന്നത് വളരെ നന്നായി. ഇതുപോലെ സഹായം അദ്ദേഹം പൊന്നാനിയിലും കൊടുത്തിട്ടുണ്ടാവും. അതുകൊണ്ടാണ് അവിടെ ലീഗ് വലിയ ഭൂരിപക്ഷത്തിൽ വിജയിച്ചതെന്നും സലാം പരിഹസിച്ചു.

Share this story