ഇടുക്കി ചിന്നക്കനാലിൽ കാട്ടാനയുടെ ആക്രമണത്തിൽ തോട്ടം തൊഴിലാളിയായ സ്ത്രീക്ക് ദാരുണാന്ത്യം

parimalam
ഇടുക്കി ചിന്നക്കനാലിൽ കാട്ടാനയുടെ ആക്രമണത്തിൽ പരുക്കേറ്റ തോട്ടം തൊഴിലാളി മരിച്ചു. പന്നിയാർ സ്വദേശി പരിമളമാണ് മരിച്ചത്. ജോലിക്ക് പോകുന്നതിനിടെയാണ് കാട്ടാന ആക്രമിച്ചത്. എസ്‌റ്റേറ്റിൽ തമ്പടിച്ചിരുന്ന ആറ് കാട്ടാനകളിലൊന്നാണ് പരിമളത്തെ ആക്രമിച്ചത്. ഒപ്പമുണ്ടായിരുന്നുവർ ഓടി രക്ഷപ്പെട്ടെങ്കിലും പരിമളം കാട്ടാനയുടെ മുന്നിൽപ്പെടുകയായിരുന്നു. ആദ്യം രാജകുമാരിയിലെ ആശുപത്രിയിലും പിന്നീട് തേനി മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
 

Share this story