കരിപ്പൂരിൽ ഒരു കോടി രൂപയുടെ സ്വർണവുമായി യുവതി പിടിയിൽ

karipur

കരിപ്പൂർ വിമാനത്താവളത്തിൽ ഒരു  കോടി രൂപയുടെ സ്വർണവുമായി യുവതി പിടിയിൽ. കോഴിക്കോട് നരിക്കുനി സ്വദേശി അസ്മ ബീവിയാണ് പിടിയിലായത്. വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചാണ് യുവതി സ്വർണം കടത്തിയത്. ദുബൈയിൽ നിന്നാണ് അസ്മ കരിപ്പൂരിലെത്തിയത്

യുവതി സ്വർണം കടത്തുന്നുണ്ടെന്ന് കസ്റ്റംസിന് രഹസ്യ വിവരം ലഭിക്കുകയായിരുന്നു. തുടർന്ന് ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തെങ്കിലും ഇവർ നിഷേധിച്ചു. തുടർന്ന് ദേഹപരിശോധനയിലാണ് അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച നിലയിൽ സ്വർണം കണ്ടെത്തിയത്.
 

Share this story