തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസിൽ വെച്ച് യുവതിക്ക് നേരെ അതിക്രമം; യുവാവ് പിടിയിൽ
May 27, 2023, 08:37 IST

തിരുവനന്തപുരം ബാലരാമപുരത്ത് കെഎസ്ആർടിസി ബസിൽ വെച്ച് സ്ത്രീയെ ഉപദ്രവിക്കാൻ ശ്രമിച്ചയാൾ പിടിയിൽ. തിരുവനന്തപുരത്ത് നിന്ന് പൂവാറിലേക്കുള്ള കെഎസ്ആർടിസി ബസിൽ വെച്ചാണ് അതിക്രമമുണ്ടായത്. കാഞ്ഞിരംകുളം സ്വദേശി രഞ്ജിത്തിനെയാണ് നെയ്യാറ്റിൻകര പോലീസ് അറസ്റ്റ് ചെയ്തത്
രഞ്ജിത്ത് ഉപദ്രവിച്ചതിന് പിന്നാലെ യുവതി ബഹളം വെച്ചെങ്കിലും മറ്റ് യാത്രക്കാർ പ്രതികരിക്കാൻ തയ്യാറായില്ല. ഇതോടെ യുവതി സുഹൃത്തുക്കളെ ഫോൺ വിളിച്ച് കാര്യം പറയുകയായിരുന്നു. തുടർന്ന് സുഹൃത്തുക്കളും നാട്ടുകാരും ചേർന്ന് ബസ് തടഞ്ഞുനിർത്തി പ്രതിയെ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു.