തിരുവല്ലയിൽ യുവതിക്ക് നേരെ മദ്യപാനിയുടെ ആക്രമണം; സ്‌കൂട്ടറിൽ നിന്ന് വലിച്ച് താഴെയിട്ടു

jojo

തിരുവല്ല നഗരത്തിൽ യുവതിക്ക് നേരെ മദ്യപാനിയുടെ ആക്രമണം. തിരുവല്ല സ്വദേശി ജോജോ ആണ് ആക്രമണം നടത്തിയത്. ഇരുചക്ര വാഹനത്തിൽ വരികയായിരുന്ന യുവതിയെ ഇയാൾ തടഞ്ഞു നിർത്തി വലിച്ചു താഴെയിടുകയായിരുന്നു. പരുക്കേറ്റ 25കാരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

മദ്യപിച്ച് പോലീസ് സ്‌റ്റേഷനിലേക്ക് ബൈക്ക് ഓടിച്ച് കയറ്റുകയായിരുന്നു ജോജോ. ബൈക്ക് പിടിച്ചുവെച്ച ശേഷം ജോജോയെ പോലീസ് മടക്കി അയച്ചു. നേരെ നഗരമധ്യത്തിലേകക്് പോയ ഇയാൾ ഇരുചക്ര വാഹനത്തിലെത്തിയ പെൺകുട്ടിയെ വലിച്ച് താഴെയിടുകയായിരുന്നു

ജോജോ സ്ഥിരം മദ്യപിച്ച് പ്രശ്‌നമുണ്ടാക്കുന്ന ആളാണെന്ന് പോലീസ് പറയുന്നു. പ്രതിയുടെ വൈദ്യപരിശോധന പൂർത്തിയാക്കിയതിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തുമെന്ന് പോലീസ് അറിയിച്ചു
 

Share this story