തിരൂരിൽ സ്ത്രീയെ മർദിച്ച് സ്വർണാഭരണങ്ങൾ കവർന്നു; രണ്ടംഗ സംഘമെന്ന് മൊഴി

Police

മലപ്പുറം തിരൂരിൽ സ്ത്രീയുടെ വായ മൂടിക്കെട്ടി മർദിച്ച് സ്വർണം കവർന്നു. പള്ളക്കളം സ്വദേശി കുന്തനകത്ത് രാധയുടെ സ്വർണാഭരണമാണ് കവർന്നത്. പരുക്കേറ്റ രാധയെ പൊന്നാനി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ദേഹത്തുണ്ടായിരുന്ന മൂന്ന് പവൻ സ്വർണാഭരണമാണ് കവർന്നത്. സംഭവത്തിൽ പൊന്നാനി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇന്ന് പുലർച്ചെയാണ് മോഷണം നടന്നത്

നേരത്തെ 250 പവൻ സ്വർണം മോഷ്ടിച്ച വീടിന്റെ സമീപത്ത് തന്നെയാണ് രാധയുടെയും വീട്. വളയും മാലയുമാണ് മോഷ്ടിച്ചത്. രണ്ടംഗ സംഘമാണ് മോഷണത്തിന് പിന്നിലെന്നാണ് രാധ പറഞ്ഞത്.
 

Share this story