കോട്ടയത്ത് യുവതിക്ക് ഭർത്താവിന്റെ ക്രൂര മർദനം, ശരീരമാസകലം പരുക്ക്; പോലീസ് കേസെടുത്തു
Nov 12, 2025, 15:20 IST
കോട്ടയത്ത് യുവതിക്ക് ഭർത്താവിന്റെ ക്രൂര മർദനമെന്ന് പരാതി. കുമാരനെല്ലൂർ സ്വദേശി രമ്യക്കാണ് മർദനമേറ്റത്. ശരീരമാസകലം പരുക്കേറ്റ രമ്യ ആശുപത്രിയിൽ ചികിത്സ തേടി. ഇവരുടെ ഭർത്താവ് ജയൻ ഒളിവിലാണ്
നാല് വർഷമായി മർദനം നേരിടുന്നതായാണ് രമ്യയുടെ പരാതി. തനിക്കും മൂന്ന് മക്കൾക്കും ജീവന് ഭീഷണിയുണ്ടെന്നും കൊന്ന് കെട്ടിത്തൂക്കാൻ വരെ ഭർത്താവ് ശ്രമിച്ചെന്നും പരാതിയിൽ പറയുന്നു
മക്കളെയും ജയൻ മർദിക്കുമായിരുന്നു. മുമ്പ് ഖത്തറിൽ ആയിരുന്നപ്പോഴും ഭർത്താവ് ആക്രമിക്കുമായിരുന്നുവെന്നും രമ്യ പരാതിയിൽ പറഞ്ഞു. യുവതിയുടെ പരാതിയിൽ പോലീസ് കേസെടുത്തു.
