കൊല്ലത്ത് സ്‌കൂട്ടറും ബസും കൂട്ടിയിടിച്ച് ബാങ്ക് ജീവനക്കാരിയായ യുവതി മരിച്ചു; ജോലി ലഭിച്ചത് കഴിഞ്ഞാഴ്ച
Sep 9, 2025, 12:03 IST

കൊല്ലം-തേനി ദേശീയപാതയിൽ ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് യുവതി മരിച്ചു. ശാസ്താംകോട്ട ഊക്കൻമുക്ക് സ്‌കൂളിന് സമീപത്താണ് അപകടം നടന്നത്. സ്‌കൂട്ടർ യാത്രക്കാരിയായ തൊടിയൂർ സ്വദേശിനി അഞ്ജന(24)യാണ് മരിച്ചത്.
ഇന്ന് രാവിലെ പത്തരയോടെയായിരുന്നു സംഭവം. അഞ്ജന സഞ്ചരിച്ച സ്‌കൂട്ടറിൽ സ്‌കൂൾ ബസ് തട്ടുകയായിരുന്നു. ഇതോടെ നിയന്ത്രണം വിട്ട സ്‌കൂട്ടർ മറ്റൊരു ബസിൽ ചെന്നിടിച്ചു. റോഡിൽ ഉരഞ്ഞ് നീങ്ങിയ സ്‌കൂട്ടർ ഭാഗികമായി കത്തിനശിച്ചു.
കരിന്തോട്ട സർവീസ് സഹകരണ ബാങ്ക് ജീവനക്കാരിയാണ് അഞ്ജന. കഴിഞ്ഞ തിങ്കളാഴ്ചയാണ് ബാങ്കിൽ ക്ലർക്കായി നിയമനം ലഭിച്ചത്. ഒക്ടോബർ 19ന് വിവാഹം നടക്കാനിരിക്കെയാണ് അഞ്ജനയുടെ മരണം.