പ്രസവത്തിനെത്തിയ യുവതി അണുബാധ മൂലം മരിച്ചു; തിരുവനന്തപുരം എസ്എടി ആശുപത്രിക്കെതിരേ ആരോപണം

Dead

തിരുവനന്തപുരം എസ്എടി ആശുപത്രിക്കെതിരേ ഗുരുതര പരാതി. പ്രസവത്തിനെത്തിയ യുവതി അണുബാധ മൂലം മരിച്ചെന്നാണ് ആരോപണം. കരിക്കകം സ്വദേശി ശിവപ്രിയയാണ് മരിച്ചത്.

യുവതിക്ക് അണുബാധയുണ്ടായത് ആശുപത്രിയിൽ നിന്നാണ് ബന്ധുക്കൾ പറയുന്നു. 22 നായിരുന്നു ശിവപ്രിയയുടെ പ്രസവം. തുടർന്ന് 25 ന് വീട്ടിലേക്ക് വിട്ടെങ്കിലും 26 ന് പനി ബാധിച്ച് വീണ്ടും ആശുപത്രിയിലേക്ക് എത്തുകയായിരുന്നു.

നില വഷളായതോടെ തിരുവനന്തപുരം മെഡിക്കൽ കോളെജിലേക്ക് മാറ്റി. തുടർന്നാണ് ബ്ലഡ് കൾച്ചറൽ ഇൻഫെക്ഷനാണെന്ന് കണ്ടെത്തിയത്. തുടർന്ന് വെന്‍റിലേറ്ററിൽ തുടരുന്നതിനിടെ ഞായറാഴ്ച ഉച്ചയോടെ മരിക്കുകയായിരുന്നു. മൃതദേഹം ഏറ്റുവാങ്ങില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്.

Tags

Share this story