തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വനിതാ ഡോക്ടറെ ഫ്‌ളാറ്റിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

abhirami

തിരുവനന്തപുരത്ത് ഡോക്ടറെ ഫ്‌ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. മെഡിക്കൽ കോളേജിലെ സീനിയർ റസിഡന്റ് ഡോക്ടർ വെള്ളനാട് സ്വദേശി അഭിരാമി ബാലകൃഷ്ണനാണ്(30) മരിച്ചത്. അമിത അളവിൽ അനസ്‌തേഷ്യ മരുന്ന് കുത്തിവെച്ചതാണ് മരണകാരണം

ഉള്ളൂർ പിടി ചാക്കോ നഗറിലെ ഫ്‌ളാറ്റിൽ മറ്റ് ഡോക്ടർമാർക്കൊപ്പമാണ് അഭിരാമി താമസിച്ചിരുന്നത്. ഇന്നലെ ഉച്ചയ്ക്ക് ഭക്ഷണത്തിന് ശേഷം മുറിയിൽ കയറി വാതിലടച്ച അഭിരാമിയെ ഏറെ നേരത്തിന് ശേഷം പുറത്തേക്ക് കാണാത്തതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു

ഉടനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നാലെ മരിച്ചു. മുറിയിൽ നിന്ന് സിറിഞ്ചും ആത്മഹത്യാക്കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. നാല് മാസം മുമ്പായിരുന്നു അഭിരാമിയുടെ വിവാഹം. ാെകല്ലം സ്വദേശി ഡോ. പ്രതീഷ് രഘുവാണ് ഭർത്താവ്‌
 

Share this story