കണ്ണൂർ ഇരിക്കൂറിൽ യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
Mar 10, 2025, 12:39 IST

കണ്ണൂർ ഇരിക്കൂറിൽ യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇരിക്കൂർ ഊരത്തൂരിലാണ് സംഭവം. വയനാട് തവിഞ്ഞാൽ സ്വദേശി രജനിയാണ് മരിച്ചത്. സംഭവസമയത്ത് ഭർത്താവും രണ്ട് മക്കളും വീട്ടിലുണ്ടായിരുന്നു. ഇവരാണ് മരണ കാരണം പുറത്തറിയിച്ചത്. ഇരുക്കൂർ പോലീസ് സ്ഥലത്തെത്തി. മരണകാരണം വ്യക്തമല്ല