ചെന്നൈ സെന്‍ട്രല്‍ റെയില്‍വേ സ്‌റ്റേഷനില്‍ ദുരൂഹ സാഹചര്യത്തില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി

ചെന്നൈ സെന്‍ട്രല്‍ റെയില്‍വേ സ്‌റ്റേഷനില്‍ യുവതിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഒന്നാം നിലയിലുള്ള ഓഫീസര്‍മാരുടെ വിശ്രമ മുറിയിലാണ് മൃതദേഹം കണ്ടത്

ഇരുമ്പ് സ്റ്റാന്‍ഡില്‍ കഴുത്തില്‍ ഷാളിട്ട് മുറുക്കിയ നിലയിലാണ് മൃതദേഹം കണ്ടത്. സമീപത്ത് കറന്‍സി നോട്ടുകള്‍ ചിതറി കിടന്നിരുന്നു. 26 വയസ് പ്രായം തോന്നിക്കുന്ന യുവതിയാണ് മരിച്ചത്

യുവതിയുടെ പേരുവിവരങ്ങള്‍ ലഭ്യമല്ല. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി രാജീവ് ഗാന്ധി ആശുപത്രിയിലേക്ക് മാറ്റി. റെയില്‍വേ പോലീസ് അന്വേഷണം ആരംഭിച്ചു
 

Share this story