തൃശ്ശൂരിൽ അഞ്ച് വയസുള്ള കുഞ്ഞിനെ കൊലപ്പെടുത്തി യുവതി തൂങ്ങിമരിച്ച നിലയിൽ
Jan 7, 2026, 12:22 IST
തൃശ്ശൂർ അമ്പലങ്കാവിൽ അമ്മയെയും കുഞ്ഞിനെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കാനാട്ട് വീട്ടിൽ മോഹിത്തിന്റെ ഭാര്യ ശിൽപ(30), മകൻ അക്ഷയ് ജിത്ത്(5) എന്നിവരെയാണ് ബുധനാഴ്ച രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്.
കുഞ്ഞിന്റെ മൃതദേഹം കട്ടിലിലും ശിൽപയുടേത് തൂങ്ങിനിൽക്കുന്ന നിലയിലുമായിരുന്നു. കുഞ്ഞിനെ കൊലപ്പെടുത്തി അമ്മ ആത്മഹത്യ ചെയ്തുവെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. വീട്ടിൽ യുവതിയുടെ ഭർത്താവും അമ്മയും ഉണ്ടായിരുന്നു.
എന്നാൽ അസുഖത്തെ തുടർന്ന് മോഹിത് മറ്റൊരു മുറിയിലാണ് ഉറങ്ങിയിരുന്നത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
