തിരുവനന്തപുരത്ത് യുവതി ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ; കൊലപാതകമെന്ന് സംശയം

suicide

തിരുവനന്തപുരം പനവൂർ പനയമുട്ടത്ത് യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. 22കാരിയായ അഭിരാമിയാണ് മരിച്ചത്. വീടിന് പുറത്തെ ഗോവണിയിലെ ഇരുമ്പ് കമ്പിയിൽ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടത്. കൊലപാതകമാണോയെന്ന് സംശയിക്കുന്നതായി പോലീസ് അറിയിച്ചു

രണ്ടര വർഷം മുമ്പാണ് ശരത്ത് എന്നയാളുമായി അഭിരാമിയുടെ വിവാഹം കഴിഞ്ഞത്. ഇരുവർക്കും ഒന്നര വയസ് പ്രായമുള്ള ആൺകുട്ടിയുണ്ട്. ശരത്തും അഭിരാമിയും തമ്മിൽ സ്ഥിരം വഴക്കിടാറുള്ളതായി നാട്ടുകാർ പറഞ്ഞു
 

Share this story