യുവതി കൊല്ലപ്പെട്ട നിലയിൽ; മൃതദേഹത്തിന് നാല് ദിവസം പഴക്കം: ഒപ്പം താമസിച്ചിരുന്നയാൾ അറസ്റ്റിൽ
Aug 28, 2026, 10:13 IST
മലപ്പുറം: മുണ്ടേരി നീർപ്പുഴയ്ക്ക് സമീപത്ത് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. മൃതദേഹത്തിന് നാല് ദിവസത്തെ പഴക്കം ഉണ്ടാകുമെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. അപ്പൻകാപ്പ് നഗറിൽ നിഷ (37)യെ ആണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ അപ്പൻകാപ്പ് നഗർ സ്വദേശി സുരേഷിനെ (43) പോലീസ് അറസ്റ്റ് ചെയ്തു.
കുറച്ചുനാളുകളായി മുണ്ടേരി എട്ടപ്പാറ നഗറിൽ സുരേഷിനൊപ്പമാണ് നിഷ താമസിച്ചിരുന്നത്. മുൻപും കൊലക്കേസിൽ പ്രതിയാണ് സുരേഷ്. രണ്ടാം ഭാര്യ രമണിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ഇയാൾ. നൂൽപ്പുഴയ്ക്ക് സമീപത്താണ് നിഷയുടെ മൃതദേഹം കണ്ടെത്തിയത്.
