എറണാകുളത്ത് കൊല്ലം സ്വദേശിയായ യുവതി ഹോസ്റ്റലിലെ ശുചിമുറിയിൽ പ്രസവിച്ചു

baby

എറണാകുളത്ത് യുവതി താമസിക്കുന്ന ഹോസ്റ്റലിലെ ശുചിമുറിയിൽ പ്രസവിച്ചു. കൊല്ലം സ്വദേശിയായ യുവതിയാണ് പ്രസവിച്ചത്. പോലീസ് എത്തി യുവതിയെയും കുഞ്ഞിനെയും ആശുപത്രിയിലേക്ക് മാറ്റി. അമ്മയ്ക്കും കുഞ്ഞിനും ആരോഗ്യ പ്രശ്‌നങ്ങളില്ലെന്ന് പോലീസ് അറിയിച്ചു

ഇന്ന് രാവിലെയാണ് കലൂരിലെ ഹോസ്റ്റൽ മുറിയിൽ യുവതി പ്രസവിച്ചത്. എറണാകുളത്തെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുകയായിരുന്നു യുവതി. ഇവർ ഗർഭിണിയാണെന്ന വിവരം ഹോസ്റ്റലിലെ മറ്റ് താമസക്കാർക്കും അറിയില്ലായിരുന്നു.

രാവിലെ ശുചിമുറിയിൽ പോയ യുവതി കുറേ നേരമായിട്ടും പുറത്തിറങ്ങാത്തതിനെ തുടർന്ന് മറ്റ് താമസക്കാർ ബലമായി വാതിൽ തള്ളിത്തുറക്കുകയായിരുന്നു. അപ്പോഴാണ് യുവതി പ്രസവിച്ച വിവരം അറിയുന്നത്. ഉടനെ ഇവർ വിവരം പോലീസിൽ അറിയിക്കുകയായിരുന്നു. കൊല്ലത്തെ ആൺസുഹൃത്തിൽ നിന്നാണ് ഗർഭിണിയായതെന്നാണ് യുവതി പോലീസിനോട് പറഞ്ഞത്.
 

Share this story