പേരാമംഗലത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിൽ വെച്ച് യുവതി പ്രസവിച്ചു

ksrtc

തൃശ്ശൂർ പേരാമംഗലത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിൽ യുവതി പ്രസവിച്ചു. അമ്മയെയും കുഞ്ഞിനെയും സുരക്ഷിതമായി ആശുപത്രിയിലേക്ക് മാറ്റി. മലപ്പുറം സ്വദേശിനിയാ
ണ് ബസിൽ പ്രസവിച്ചത്.

അങ്കമാലിയിൽ നിന്നും തൊട്ടിൽപ്പാലത്തേക്ക് പോകുന്ന കെഎസ്ആർടിസി ബസിലാണ് യുവതി കുഞ്ഞിന് ജന്മം നൽകിയത്. ബസിലിരിക്കെ യുവതിക്ക് പ്രസവ വേദന അനുഭവപ്പെടുകയായിരുന്നു

ഉടനെ ബസ് പേരാമംഗലത്തെ ആശുപത്രിയിലേക്ക് തിരിച്ചു. ആശുപത്രിയിലെത്തി സ്‌ട്രെച്ചറിലേക്ക് കയറ്റാൻ തുടങ്ങുന്നതിനിടെ യുവതിയുടെ പ്രസവം നടന്നു. ഇതോടെ ഡോക്ടർമാരും നഴ്‌സുമാരും ബസിനകത്തേക്ക് കയറി യുവതിക്ക് ചികിത്സ നൽകി. 


 

Share this story