ഏലംകുളത്ത് യുവതി കട്ടിലിൽ കൊല്ലപ്പെട്ട നിലയിൽ; ഭർത്താവ് കസ്റ്റഡിയിൽ

fahna

മലപ്പുറം ഏലംകുളത്ത് ഭർത്താവിനൊപ്പം ഉറങ്ങാൻ കിടന്ന യുവതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഏലംകുളം വായനശാലക്ക് സമീപം പൂത്രൊടി കുഞ്ഞലവിയുടെ മകൾ ഫാത്തിമ ഫഹ്ന(30)യാണ് കൊല്ലപ്പെട്ടത്. ഇതിന് പിന്നാലെ സംഭവസ്ഥലത്ത് നിന്നും കാണാതായ ഭർത്താവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. 

മണ്ണാർക്കാട് ആവണക്കുന്ന് പാറപ്പുറവൻ മുഹമ്മദ് റഫീഖാണ്(35) പിടിയിലായത്. ഇന്നലെ പുലർച്ചെ നാലോടെയാണ് ഫഹ്നയെ കിടപ്പുമുറിയിൽ കൈകാലുകൾ ജനലിനോടും കട്ടിലിനോടും തുണി കൊണ്ട് ബന്ധിച്ച നിലയിലും വായിൽ തുണി തിരുകിയ നിലയിലും കൊല്ലപ്പെട്ട നിലയിൽ കണ്ടത്.
 

Share this story