തൃശ്ശൂർ പോലീസ് അക്കാദമിയിൽ വനിതാ ഉദ്യോഗസ്ഥക്ക് നേരെ ലൈംഗികാതിക്രമമെന്ന് പരാതി

Police

തൃശ്ശൂർ പോലീസ് അക്കാദമിയിൽ വനിതാ ഉദ്യോഗസ്ഥക്ക് നേരെ ലൈംഗികാതിക്രമമെന്ന് പരാതി. ഓഫീസർ കമൻഡന്റ് റാങ്കിലുള്ള ഉദ്യോഗസ്ഥൻ ഓഫീസിൽ വിളിച്ചുവരുത്തി ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി. 

അക്കാദമി ഡയറക്ടർക്ക് വനിതാ പോലീസ് ഉദ്യോഗസ്ഥ പരാതി നൽകി. ഉദ്യോഗസ്ഥനെതിരെ നടപടി എടുക്കണമെന്നും ജോലി മാറ്റം വേണമെന്നും യുവതി ആവശ്യപ്പെട്ടു. അതേസമയം പരാതിയിൽ ആഭ്യന്തര അന്വേഷണം നടക്കുന്നതായി അധികൃതർ അറിയിച്ചു

പരാതിക്കാരിയിൽ നിന്ന് മൊഴിയെടുക്കുകയും ചെയ്തു. അതിനിടയിൽ പരാതി ഒത്തുതീർപ്പാനുള്ള ശ്രമം നടക്കുന്നതായും ആരോപണം ഉയർന്നിട്ടുണ്ട്.
 

Share this story