കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ യുവതി പീഡനത്തിന് ഇരയായി

kuthiravattom

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ യുവതിക്ക് പീഡനം. 19 കാരിയാണ് പീഡനത്തിന് ഇരയായത്. സംഭവത്തിൽ മെഡിക്കൽ കോളജ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

മാനസികാരോഗ്യകേന്ദ്രത്തിൽ പ്ലംബിങ്ങ് ജോലിക്കെത്തിയ ആളായിരുന്നു പെൺകുട്ടിയെ ഉപദ്രവിക്കാൻ ശ്രമിച്ചത്. ഭയന്ന് പെൺകുട്ടി ഒച്ചവച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

നിലവിൽ ഇയാളെ കസ്റ്റഡിയിലെടുത്തിട്ടില്ല. പെൺകുട്ടിയുടെ വിശദമായ മൊഴി വീണ്ടും രേഖപ്പെടുത്തണമെന്നും കൂടുതൽ പരിശോധനകൾ പൂർത്തിയാവാനുണ്ടെന്നും ഇതിനുശേഷം തുടർ നടപടികളിലേക്ക് കടക്കുമെന്നും മെഡിക്കൽ കോളേജ് പൊലീസ് അറിയിച്ചു.

Share this story