കണ്ണൂർ പയ്യന്നൂരിൽ ഫിസിയോ തെറാപ്പിക്കിടെ യുവതിക്ക് നേരെ ലൈംഗികാതിക്രമം; വെൽനസ് ക്ലിനിക് ഉടമ അറസ്റ്റിൽ
Sep 25, 2026, 19:23 IST
കണ്ണൂർ: ഫിസിയോതെറാപ്പിക്കെത്തിയ കാസർകോട് സ്വദേശിനിയായ യുവതിയോട് മോശമായി പെരുമാറിയെന്ന പരാതിയിൽ പയ്യന്നൂരിലെ ആരോഗ്യ വെൽനസ് ക്ലിനിക് ഉടമ ശരത് നമ്പ്യാരെ പോലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ വർഷം ചികിത്സയ്ക്കായി ക്ലിനിക്കിലെത്തിയ സമയത്ത് ഇയാൾ തന്നോട് അപമര്യാദയായി പെരുമാറുകയും കയറിപ്പിടിക്കുകയുമായിരുന്നുവെന്ന് യുവതി നൽകിയ പരാതിയിൽ പറയുന്നു.
സംഭവത്തിനുശേഷം ജോലിസ്ഥലത്തേക്ക് തിരികെ പോയ യുവതി, പിന്നീട് നടന്ന കൗൺസിലിംഗിനിടയിലാണ് തനിക്കുണ്ടായ അധിക്രമത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. ഇതേ ക്ലിനിക്ക് ഉടമ സമാനമായ രീതിയിൽ മറ്റൊരു യുവതിയോടും മോശമായി പെരുമാറിയ കേസിൽ മുൻപ് അറസ്റ്റിലായിരുന്നു. ഇയാളുടെ മുൻകാല അതിക്രമത്തെക്കുറിച്ച് അറിഞ്ഞതോടെയാണ് കാസർകോട് സ്വദേശിനിയും പയ്യന്നൂർ പോലീസിനെ സമീപിക്കാൻ തീരുമാനിച്ചത്.
