കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം; കണ്ണൂർ സ്വദേശി പിടിയിൽ
May 22, 2023, 08:19 IST

മലപ്പുറത്ത് കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം. കാഞ്ഞങ്ങാട്-പത്തനംതിട്ട ബസിലാണ് സംഭവം. യുവതിയുടെ പരാതിയിൽ കണ്ണൂർ സ്വദേശി നിസാമുദ്ദീനെ പോലീസ് അറസ്റ്റ് ചെയ്തു. വളാഞ്ചേരിയിൽ ബസ് എത്തിയപ്പോഴായിരുന്നു സംഭവം.
യുവതിയോട് ഇയാൾ അപമര്യാദയായി പെരുമാറുകയായിരുന്നു. യുവതി തുടർന്ന് എമർജൻസി നമ്പറിൽ വിളിച്ച് പരാതിപ്പെട്ടു. പിന്നാലെയാണ് വളാഞ്ചേരിയിൽ വെച്ച് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.