വിസ്മയ പാർക്കിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം; കേന്ദ്ര സർവകലാശാലാ പ്രൊഫസർ റിമാൻഡിൽ

ifthiker

കണ്ണൂർ പറശ്ശിനിക്കടവ് വിസ്മയ പാർക്കിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേന്ദ്ര സർവകലാശാല പ്രൊഫസർ റിമാൻഡിൽ. പെരിയയിലെ കേന്ദ്രസർവകലാശാല പ്രൊഫസറായ ഇഫ്തിക്കർ അഹമ്മദിനെയാണ് റിമാൻഡ് ചെയ്തത്. ഇന്നലെ വൈകുന്നേരമാണ് സംഭവം

മലപ്പുറം സ്വദേശിനിയായ 22കാരിയോട് ഇഫ്തിക്കർ അപമര്യാദയായി പെരുമാറുകയായിരുന്നു. പാർക്കിലെ വേവ്പൂളിൽ വെച്ചാണ് ഇഫ്തിക്കർ യുവതിയോട് മോശമായി പെരുമാറിയത്. ഇതോടെ യുവതി ബഹളം വെച്ചു

പിന്നാലെ പോലീസ് സ്ഥലത്തെത്തി ഇയാളെ കസ്റ്റഡിയിലെടുക്കുകയും കേസെടുക്കുകയുമായിരുന്നു. ഇന്ന് കോടതിയിൽ ഹാജരാക്കിയ ഇഫ്തിക്കറിനെ രണ്ടാഴ്ചത്തേക്കാണ് റിമാൻഡ് ചെയ്തത്.
 

Share this story