ഗുരുവായൂരിൽ സ്കൂട്ടറിൽ കറങ്ങി നടന്ന് സ്ത്രീകൾക്ക് നേരെ ലൈംഗികാതിക്രമം; പ്രതി പോലീസ് പിടിയിൽ
ഗുരുവായൂരിൽ സ്കൂട്ടറിൽ കറങ്ങി നടന്ന് സ്ത്രീകൾക്ക് നേരെ ലൈംഗികാതിക്രമം നടത്തുന്ന പ്രതി പിടിയിൽ. രാത്രികാലങ്ങളിൽ ഒറ്റയ്ക്ക് നടന്നു പോകുന്ന സ്ത്രീകളെയും വിദ്യാർഥിനികളെയും ആണ് പ്രതി ലൈംഗികാ അതിക്രമം നടത്തിയത്. വേഷം മാറിയെത്തിയാണ് പ്രതിയെ പോലീസ് പിടികൂടിയത്.
കണ്ടാണശ്ശേരി ചൊവ്വല്ലൂർ പടി സ്വദേശി കിഴക്കേകളം വീട്ടിൽ അബ്ദുൽ വഹാബിനെയാണ് ഗുരുവായൂർ പോലീസ് അറസ്റ്റ് ചെയ്തത്. പ്രതി രാത്രികാലങ്ങളിൽ ഹെൽമറ്റ് ധരിച്ച് ഗുരുവായൂർ, കണ്ടാണശ്ശേരി മേഖലകളിൽ സ്കൂട്ടറിൽ കറങ്ങിനടന്ന് രാത്രിയിൽ റോഡിലൂടെ തനിച്ച് ജോലി കഴിഞ്ഞ് നടന്നു പോകുന്ന സ്ത്രീകൾക്ക് നേരെയും വിദ്യാർത്ഥിനികൾക്ക് നേരെയുമാണ് പ്രതി ലൈംഗികം നടത്തുന്നത്. പരാതി ലഭിച്ചതിനെ തുടർന്ന് അമ്പതോളം സിസിടിവി ക്യാമറകൾ പരിശോധിച്ചും പരാതി ലഭിച്ച സ്ഥലങ്ങളിൽ പോലീസ് വേഷം മാറി നടത്തിയ പരിശോധനയിലുമാണ് പ്രതി പിടിയിലായത്.
ഓട്ടോറിക്ഷ ഡ്രൈവറായ പ്രതി നടന്നുപോകുന്ന സ്ത്രീകൾക്കും വിദ്യാർത്ഥിനികൾക്കും നേരെ ലൈംഗികാതിക്രമം നടത്തിയതിനുശേഷം വേഗത്തിൽ സ്കൂട്ടർ ഓടിച്ചു പോകുന്നതാണ് രീതിയെന്ന് പോലീസ് പറഞ്ഞു. അറസ്റ്റ് ചെയ്ത പ്രതിയെ വൈദ്യ പരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കും.
