അങ്കമാലിയിൽ യുവതിയെ നടുറോഡിലിട്ട് ഭർത്താവ് കുത്തിപ്പരുക്കേൽപ്പിച്ചു
Sep 30, 2025, 15:03 IST

അങ്കമാലിയിൽ നടുറോഡിൽ വെച്ച് ഭാര്യയെ കുത്തിപ്പരിക്കേൽപ്പിച്ച് ഭർത്താവ്. ശ്രീമൂലനഗരം സ്വദേശി റിയക്കാണ് പരിക്കേറ്റത്.
ഭർത്താവ് ജിനുവാണ് കുത്തിയത്. സംഭവത്തിന് പിന്നാലെ ജിനു ഓടി രക്ഷപ്പെട്ടു. കഴുത്തിന് ഗുരുതരമായി പരിക്കേറ്റ റിയ ആശുപത്രിയിൽ ചികിത്സയിലാണ്.
മൂക്കന്നൂർ ഫെറോന പള്ളിക്ക് സമീപം ഇന്ന് രാവിലെയായിരുന്നു സംഭവം. വിവാഹമോചനക്കേസ് നടക്കുന്നതിനിടെയാണ് ആക്രമണം നടത്തിയത്.