ബംഗളൂരുവിലേക്ക് പോകുന്ന ബസിൽ വെച്ച് യുവതിക്ക് കുത്തേറ്റു; പ്രതി സ്വയം കുത്തി പരുക്കേൽപ്പിച്ചു

venniyoor

മൂന്നാറിൽ നിന്നും ബംഗളൂരുവിലേക്ക് പോകുന്ന ബസിൽ യുവതിക്ക് കുത്തേറ്റു. മലപ്പുറം വെണ്ണിയൂരിൽ എത്തിയപ്പോഴാണ് സംഭവം. ആക്രമിച്ച യുവാവ് സ്വയം കുത്തി പരുക്കേൽപ്പിച്ചു. ഇവുരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ഗൂഡല്ലൂർ സ്വദേശികളാണ് യുവതിയും യുവാവും. മുൻകൂട്ടി ആസൂത്രണം ചെയ്ത ആക്രമണമാണ് ഇതെന്നാണ് സംശയിക്കുന്നത്. യുവതി അങ്കമാലിയിൽ നിന്നാണ് ബസിൽ കയറിയത്. കുത്തേറ്റ യുവതിയുടെ നില ഗുരുതരമല്ല. അതേസമയം യുവാവിന്റെ നില ഗുരുതരമാണ്. വെണ്ണിയൂരിലെത്തിയപ്പോൾ പുറകിലെ സീറ്റിൽ നിന്നും മുന്നിലേക്ക് വന്ന യുവാവ് യുവതിയുടെ നെഞ്ചിൽ കുത്തുകയായിരുന്നു. പിന്നീട് ഇയാൾ സ്വയം കഴുത്തറുത്തു. 

സുനിൽ എന്ന യുവാവാണ് ആക്രമണം നടത്തിയത്. ഗുരുതരമായി പരുക്കേറ്റ ഇയാളെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മലപ്പുറം ജില്ലയിൽ നിന്നാണ് സുനിൽ ബസിൽ കയറിയത്.
 

Share this story