ആലപ്പുഴയിൽ സ്ത്രീയെ കഴുത്തുമുറുക്കി കൊലപ്പെടുത്തിയ നിലയിൽ; മകൻ കസ്റ്റഡിയിൽ

Police

ആലപ്പുഴ ഭരണിക്കാവിൽ വീടിനുള്ളിൽ സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തി. ഭരണിക്കാവ് സ്വദേശിനി രമയാണ് മരിച്ചത്. കഴുത്തിൽ കയർ മുറുക്കി കൊലപ്പെടുത്തിയതെന്നാണ് പോലീസ് നിഗമനം. ഇവരുടെ ഇളയ മകൻ നിധിനെ പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവം നടക്കുമ്പോൾ രമയും നിധിനും ഭർത്താവുമാണ് വീട്ടിലുണ്ടായിരുന്നത്.

മൂത്ത മകൻ മിഥുൻ വീട്ടിലെത്തിയപ്പോഴാണ് രമയെ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് പോലീസിനെയും അയൽവാസികളെയും വിവരം അറിയിക്കുകയായിരുന്നു. വീട്ടിൽ സ്ഥിരമായി വഴക്കുണ്ടാക്കുന്ന ആളാണ് നിധിനെന്ന് പോലീസ് പറയുന്നു. ലഹരി ഉപയോഗത്തിനായി രമയോട് പണം ആവശ്യപ്പെടുകയും ഇത് നൽകാത്തതിനെ തുടർന്ന് കൊലപ്പെടുത്തുകയുമായിരുന്നുവെന്നാണ് പോലീസ് സംശയിക്കുന്നത്.
 

Share this story