പീഡനത്തിന് പിന്നാലെ വിവാഹ വാഗ്ദാനത്തിൽ നിന്ന് പിൻമാറി, ആത്മഹത്യക്ക് ശ്രമിച്ച് യുവതി; യുവാവിനെതിരെ കേസ്
Jan 2, 2026, 17:06 IST
കാസർകോട് വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ യുവാവിനെതിരെ കേസ്. യുവാവ് വിവാഹ വാഗ്ദാനത്തിൽ നിന്ന് പിൻമാറിയതോടെ അമിത അളവിൽ ഗുളിക കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ച യുവതി ആശുപത്രിയിൽ ചികിത്സയിലാണ്.
തൃക്കരിപ്പൂർ ഇടയിലാക്കാട് സ്വദേശി ഗോകുലിനെതിരെയാണ്(30) ചന്തേര പോലീസ് കേസെടുത്തത്. യുവതിയെ നിരവധി തവണ പീഡിപ്പിച്ച ശേഷം ഇയാൾ വിവാഹ വാഗ്ദാനത്തിൽ നിന്ന് പിൻമാറുകയായിരുന്നു. പിന്നാലെയാണ് യുവതി ആത്മഹത്യക്ക് ശ്രമിച്ചത്
ആശുപത്രി അധികൃതർ അറിയിച്ചതിനെ തുടർന്ന് പോലീസ് എത്തി യുവതിയുടെ മൊഴിയെടുത്തു. ഇതിന് ശേഷമാണ് ഗോകുലിനെതിരെ മൊഴിയെടുത്തത്. യുവതി അപകടനില തരണം ചെയ്തിട്ടുണ്ട്.
