രക്തത്തിൽ കുളിച്ച് യുവതിയുടെ മൃതദേഹം, സമീപത്ത് രണ്ടര വയസ്സുള്ള കുട്ടി; ഭർത്താവ് ഒളിവിൽ

suicide

ഹരിയാനയിലെ ഗുരുഗ്രാമിൽ രക്തത്തിൽ കുളിച്ച നിലയിൽ 23കാരിയുടെ മൃതദേഹം കണ്ടെത്തി. ലക്ഷ്മി റാവത്ത് എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. മൃതദേഹം കണ്ടെത്തുമ്പോൾ ഇതിന് സമീപത്തായി യുവതിയുടെ രണ്ട് വയസുള്ള കുഞ്ഞുമുണ്ടായിരുന്നു എന്ന് പോലീസ് അറിയിച്ചു. ഇവർ താമസിച്ചിരുന്ന വീടിനുള്ളിലാണ് മൃതദേഹം കണ്ടത്.

യുവതിയുടെ ഭർത്താവ് ഗൗരവ് ശർമ ഒളിവിലാണ്. ഇയാളാകാം കൊലപാതകം നടത്തിയതെന്ന നിഗമനത്തിലാണ് പോലീസ്. ഗൗരവ് ശർമക്കായി തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്. വീട് പൂട്ടിക്കിടക്കുന്നതായുള്ള ഫോൺ കോൾ ലഭിച്ചതിനെ തുടർന്നാണ് പോലീസ് സ്ഥലത്ത് എത്തിയത്. ബലം പ്രയോഗിച്ച് വാതിൽ തുറന്നപ്പോഴാണ് മൃതദേഹം കണ്ടതും ഇതിന് സമീപത്തിരുന്ന് കുഞ്ഞ് കരയുന്നത് കണ്ടതും. 

ആറ് മാസം മുമ്പാണ് ദമ്പതികൾ ഗുരുഗ്രാമിലെ വീട്ടിലേക്ക് താമസം എത്തിയത്. ഞായറാഴ്ചയാണ് കൊലപാതകം നടന്നതെന്നാണ് പോലീസിന്റെ സംശയം. പ്രതിയെ ഉടൻ പിടികൂടുമെന്ന് പോലീസ് അറിയിച്ചു.
 

Share this story