കൊച്ചിയിൽ ചാക്കിൽ പൊതിഞ്ഞ നിലയിൽ സ്‌ത്രീയുടെ മൃതദേഹം; സ്ഥലമുടമ പിടിയിൽ

കൊച്ചി 1200

കൊച്ചി: വീട്ടുവളപ്പിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. കോന്തുരുത്തിയിൽ ഇന്ന് രാവിലെയാണ് സംഭവം. മാലിന്യം ശേഖരിക്കാനെത്തിയ ഹരിത കർമ സേനാംഗങ്ങളാണ് മൃതദേഹം കണ്ടെത്തിയത്.

ചാക്കിൽ പൊതിഞ്ഞനിലയിലായിരുന്നു മൃതദേഹം. സംഭവത്തിൽ സ്ഥലമുടമ ജോർജിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചാക്ക് ചോദിച്ച് ജോർജ് പുലർച്ചെ വീടുകളിൽ എത്തിയിരുന്നുവെന്നും മദ്യലഹരിയിലായിരുന്നുവെന്നും അയൽവാസി വെളിപ്പെടുത്തി.

Tags

Share this story