കേരളത്തിലെ സ്ത്രീകൾ മോദിക്ക് ഒപ്പമാണെന്ന് കേന്ദ്രസഹമന്ത്രി വി മുരളീധരൻ

V Muraleedharan

കേരളത്തിലെ സ്ത്രീകൾ മോദിക്ക് ഒപ്പമാണെന്ന് കേന്ദ്ര സഹമന്ത്രി വി മുരളീധരൻ. വനിതാ സംവരണ ബിൽ മോദി സർക്കാർ നടപ്പാക്കിയ ശേഷം മഹിളാ സംഘടനകൾ ഒരക്ഷരം മിണ്ടുന്നില്ല. പാർലമെന്റിലേക്ക് യുഡിഎഫും നിയമസഭയിലേക്ക് സിപിഎമ്മും എന്നതാണ് കേരളത്തിലെ കോൺഗ്രസ്, ഇടത് പാർട്ടികളുടെ ധാരണ. യുഡിഎഫ് നേതാക്കൾ എത്ര വെള്ളം കോരിയാലും പിണറായിയെ ഭരിക്കാനാണ് രാഹുൽ ഗാന്ധിയുടെ തീരുമാനം

സിപിഎം കേന്ദ്രനേതാക്കൾ തീരുമാനിച്ചിരിക്കുന്നത് വയനാട്ടിൽ നിന്ന് രാഹുൽ ഗാന്ധി ജയിക്കട്ടെ എന്നാണ്. വയനാട്ടിൽ നിന്ന് ജയിച്ചില്ലെങ്കിൽ രാഹുൽ ഗാന്ധി എവിടെ നിന്നും ജയിക്കില്ല. അങ്ങനെ വന്നാൽ പാർമെലന്റിൽ രാഹുൽ ഗാന്ധിക്ക് അംഗത്വമില്ലാതാകുമെന്നും മുരളീധരൻ പറഞ്ഞു.
 

Share this story