രാഷ്ട്രീയ വോട്ടുകളെല്ലാം നേടി; എൽഡിഎഫ് നേരിട്ടത് വലിയ തിരിച്ചടിയെന്ന് പന്ന്യൻ രവീന്ദ്രൻ

pannian

സംസ്ഥാനത്ത് എൽഡിഎഫ് നേരിട്ടത് വലിയ തിരിച്ചടിയെന്ന് തിരുവനന്തപുരത്തെ എൽഡിഎഫ് സ്ഥാനാർഥി പന്ന്യൻ രവീന്ദ്രൻ. 2019ലെ അതേ നിലയിലാണ് സിപിഐ ഇപ്പോഴും നിൽക്കുന്നത്. 

തിരുവനന്തപുരത്ത് പോളിംഗ് കുറഞ്ഞത് തിരിച്ചടിയായി. രാഷ്ട്രീയ വോട്ടുകളെല്ലാം എൽഡിഎഫിന്റെ പെട്ടിയിൽ വീണെന്നും പന്ന്യൻ രവീന്ദ്രൻ പറഞ്ഞു

വോട്ടെടുപ്പ് കഴിഞ്ഞ ശേഷം താനൊരു അവകാശവാദത്തിനും വന്നിട്ടില്ല. തോൽവിയെ കുറിച്ച് കൂടുതൽ പരിശോധിക്കേണ്ടതുണ്ട്. കൂടുതൽ പഠനത്തിന് ശേഷം പിന്നീട് ഒരു അവസരത്തിൽ സംസാരിക്കാമെന്നും പന്ന്യൻ രവീന്ദ്രൻ പറഞ്ഞു


 

Share this story