ഇനി തെരഞ്ഞെടുപ്പിൽ മത്സരിക്കില്ല, പൊതുരംഗത്തേക്ക് തത്കാലം ഇല്ല: കെ മുരളീധരൻ

ഇനി പൊതുതെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന നിലപാട് ആവർത്തിച്ച് കെ മുരളീധരൻ. തത്കാലം പൊതുരംഗത്തേക്ക് ഇല്ല. സാധാരണ പ്രവർത്തകനായി പാർട്ടിക്കൊപ്പമുണ്ടാകും. കോൺഗ്രസ് പ്രവർത്തകർ ഒന്നിച്ച് നിൽക്കേണ്ട സമയമാണിത്. തമ്മിൽ തല്ലിയാൽ വരും തെരഞ്ഞെടുപ്പുകളിൽ തോൽവിയായിരിക്കും ഫലമെന്നും മുരളീധരൻ കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞു

ഇനി തെരഞ്ഞെടുപ്പിൽ മത്സരിക്കില്ല. പൊതുരംഗത്തേക്ക് തത്കാലമില്ല. സ്ഥാനാർഥിയായോ പാർട്ടി നേതൃസ്ഥാനത്തേക്കോ ഇല്ല. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് വരുമ്പോൾ സജീവമാകും. തെരഞ്ഞെടുപ്പിൽ പ്രചാരണ രംഗത്ത് ഉണ്ടാകും. തോൽവിയിൽ ഒരു നേതാക്കളെയും കുറ്റപ്പെടുത്താനില്ല.

എന്ത് സംഭവിച്ചാലും ഇത്രയൊക്കെ സഹായിച്ച പാർട്ടി വിട്ട് പോകില്ല. വടകരയിൽ ഞാനാണ് തെറ്റുകാരൻ. അവിടുന്ന് പോകേണ്ട കാര്യമില്ലായിരുന്നു. ഇനി എവിടേക്കുമില്ല. തന്റേത് വിമതസ്വരമല്ല, തനിക്ക് ഇത്രയെ അച്ചടക്കമുള്ളൂവെന്നും മുരളീധരൻ പറഞ്ഞു.
 

Share this story