സ്ഥാനക്കയറ്റത്തെ ചൊല്ലി മിൽമയിൽ തൊഴിലാളി സമരം; പാൽ വിതരണം മുടങ്ങി

milma

മിൽമ തിരുവനന്തപുരം മേഖല യൂണിയനിൽ തൊഴിലാളി സമരം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട പ്ലാന്റുകളിലാണ് സമരം. രാവിലെ ആറ് മണി മുതൽ ഒരു ലോഡ് പാല് പോലും പുറത്തുപോയിട്ടില്ല. സ്ഥാനക്കയറ്റവുമായി ബന്ധപ്പെട്ട തർക്കമാണ് സമരത്തിന് കാരണം

നാല് വർഷമായി താഴെ തട്ടിലുള്ള ജീവനക്കാർക്ക് സ്ഥാനക്കയറ്റം നിഷേധിക്കുന്നുവെന്നാണ് പരാതി. ഉയർന്ന തട്ടിലുള്ളവർക്ക് മാത്രമാണ് സ്ഥാനക്കയറ്റം നൽകുന്നതെന്നും സമരക്കാർ ആരോപിക്കുന്നു

ഇന്നലെ ഹെഡ് ഓഫീസിൽ ചർച്ച നടന്നിരുന്നു. ചർച്ചക്കിടെ സംയുക്ത സമരസമിതി നേതാക്കൾ മുദ്രവാക്യം വിളിച്ച് പ്രതിഷേധിച്ചു. ഇതിൽ 40 പേർക്കെതിരെ പോലീസ് കേസെടുത്തു. പിന്നാലെയാണ് ഇന്ന് രാവിലെ ആറ് മണി മുതൽ ജീവനക്കാർ സമരം തുടങ്ങിയത്.
 

Share this story