വീൽ ചെയറിലിരുന്ന് സിവിൽ സർവീസ് എഴുതിയെടുത്തു; വയനാടിന്റെ അഭിമാനമായി ഷെറിൻ ഷഹാന
Updated: May 23, 2023, 17:17 IST

വീൽ ചെയറിലിരുന്ന് സിവിൽ സർവീസ് പരീക്ഷയെഴുതി അഭിമാനനേട്ടം കരസ്ഥമാക്കി വയനാട് സ്വദേശി ഷെറിൻ ഷഹാന. കമ്പളക്കാട് തേനൂട്ടിക്കല്ലിങ്ങൽ പരേതനായ ഉസ്മാന്റെയും ആമിനയുടെയും മകളാണ് ഷെറിൻ ഷഹാന(25). സിവിൽ സർവീസിൽ 913ാം റാങ്കാണ് ഷെറിൻ സ്വന്തമാക്കിയത്.
വീടിന്റെ ടെറസിൽ വീണ് പരുക്കേറ്റതിനെ തുടർന്നാണ് ഷെറിൻ നടക്കാനാകാതെ വീൽചെയറിലായത്. പെരിന്തൽമണ്ണ ഹൈദരലി ശിഹാബ് തങ്ങൾ സിവിൽ സർവീസ് അക്കാദമിയിൽ നിന്നാണ് ഷെറിൻ പരിശീലനം നേടിയത്. പൊളിറ്റിക്കൽ സയൻസിൽ നെറ്റും ജെആർഎഫും നേടിയ ഷെറിൻ മലയാളത്തിലാണഅ സിവിൽ സർവീസ് പരീക്ഷയെഴുതിയത്.