പിണറായിയെ തിരുത്താത്ത യെച്ചൂരിക്ക് മോദിക്കെതിരെ സംസാരിക്കാൻ എന്ത് ധാർമികത: കെസി വേണുഗോപാൽ

kc

മോദിയുടെ കാർബൺ കോപ്പിയായ പിണറായി വിജയനെ തിരുത്താൻ കഴിയാത്ത സീതാറാം യെച്ചൂരിക്ക് മോദിക്കെതിരെ പ്രസംഗിക്കാൻ എന്ത് ധാർമികതയാണുള്ളതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ. മോദി പാർലമെന്റിൽ കോൺഗ്രസിനോടും രാഹുൽ ഗാന്ധിയോടും കാണിക്കുന്ന അതേ സ്വഭാവമാണ് കേരളാ നിയമസഭയിൽ പിണറായി വിജയൻ പ്രതിപക്ഷത്തോട് കാണിക്കുന്നത്. 

പ്രതിപക്ഷ ശബ്ദം അടിച്ചമർത്തുകയാണ്. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിക്കുന്നു. പാർലമെന്റിൽ ചർച്ച വേണ്ടെന്ന് പറയുന്ന മോദിയും നിയമസഭയിൽ ചർച്ച വേണ്ടെന്ന് ശഠിക്കുന്ന പിണറായിയും ഒരേ തൂവൽ പക്ഷികളാണ്. ഇരുവരും തമ്മിൽ വ്യത്യാസമില്ല. 

നിയമസഭയിൽ വാച്ച് ആൻഡ് വാർഡിനെ വെച്ച് എംഎൽഎമാരെ കയ്യേറ്റം ചെയ്യുന്നു. മർദനമേറ്റ എംഎൽഎമാരുടെ പരാതി കേൾക്കാനോ നടപടിയെടുക്കാനോ ഭരണകൂടം തയ്യാറാകുന്നില്ല. 51 വെട്ട് വെട്ടിക്കൊലപ്പെടുത്തിയ ടിപി ചന്ദ്രശേഖരനോടുള്ള പക തീർന്നില്ലെന്നതിന് തെളിവാണ് കെ കെ രമയോട് മുഖ്യമന്ത്രിയും കൂട്ടരും കാട്ടുന്ന ക്രൂരത. നിയമസഭ വളപ്പിൽ വെച്ച് കൈ തല്ലിയൊടിച്ചിട്ട് രമ കള്ളം പറയുന്നുവെന്ന് പ്രചരിപ്പിക്കുന്നത് നിന്ദ്യമാണെന്നും വേണുഗോപാൽ പറഞ്ഞു.
 

Share this story