ചരിത്രം കുറിച്ച് മഞ്ഞലോഹം: സ്വർണം പവന് ആദ്യമായി വില 50,000 രൂപ കടന്നു

gold

സ്വർണം പവന്റെ വില അരലക്ഷം രൂപ കവിഞ്ഞു. ചരിത്രത്തിലാദ്യമായാണ് സ്വർണവില 50,000 കടക്കുന്നത്. സംസ്ഥാനത്ത് ഒരു പവൻ സ്വർണത്തിന്റെ വില ഇന്ന് 50,400 രൂപയാണ്. 

1040 രൂപയാണ് പവന് ഇന്ന് വില വർധിച്ചത്. ഗ്രാമിന് 130 രൂപ വർധിച്ച് 6300 രൂപയിലെത്തി. രാജ്യാന്തര മാർക്കറ്റിൽ ഒരു ഔൺസ് സ്വർണത്തിന് 2236 രൂപയായി

കൂടുതൽ നിക്ഷേപകരെ ആകർഷിക്കുമെന്നതിനാൽ സ്വർണവില ഇനിയും ഉയരുമെന്നാണ് കണക്കുകൂട്ടൽ. ഡോളറിന്റെ വിനിമയ നിരക്കിലുണ്ടായ വ്യത്യാസമാണ് രാജ്യാന്തര മാർക്കറ്റിൽ സ്വർണവില വർധിക്കാനിടയായത്.
 

Share this story