നിരവധി തവണ ബലാത്സംഗം ചെയ്‌തെന്ന് യുവനടിയുടെ പരാതി; ഒമർ ലുലുവിനെതിരെ കേസ്

Omar Lulu

സിനിമാ സംവിധായകൻ ഒമർ ലുലുവിനെതിരെ ബലാത്സംഗ കേസ്. യുവ നടിയുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് നിരവധി തവണ ബലാത്സംഗം ചെയ്‌തെന്നാണ് പരാതി. നെടുമ്പാശ്ശേരി പോലീസ് നടിയുടെ മൊഴി രേഖപ്പെടുത്തി

കൊച്ചിയിൽ താമസിക്കുന്ന യുവ നടിയാണ് പരാതി നൽകിയത്. കൊച്ചി സിറ്റി പോലീസിന് നൽകിയ പരാതി നെടുമ്പാശ്ശേരി പോലീസിന് കൈമാറുകയായിരുന്നു. കഴിഞ്ഞ ജനുവരി മുതൽ ഏപ്രിൽ വരെയുള്ള കാലയാളവിൽ ഒമർ ലുലു സിനിമയിൽ അവസരം നൽകാമെന്ന് ധരിപ്പിച്ചും സൗഹൃദം നടച്ചും വിവിധ സ്ഥലങ്ങളിലെത്തി ബലാത്സംഗം ചെയ്തുവെന്നാണ് പരാതി

ഒമർ ലുലുവിന്റെ മുൻ സിനിമയിൽ പരാതിക്കാരി അഭിനയിച്ചിരുന്നു. നടിയുമായി തനിക്ക് അടുത്ത സൗഹൃദമുണ്ടായിരുന്നതായി ഒമർ ലുലു പറഞ്ഞു. സൗഹൃദം ഉപേക്ഷിച്ചത് വ്യക്തിവിരോധമായി. പരാതിക്കാരിക്ക് പിന്നിൽ ബ്ലാക്ക് മെയിലിംഗ് സംഘമുണ്ടോയെന്ന് സംശയമുണ്ടെന്നും ഒമർ ലുലു പറഞ്ഞു
 

Share this story